ബി.ജെ.പിയിൽ അഴിച്ചുപണി? ആർ.എസ്.എസ് സംസ്ഥാന വാർഷികയോഗം ഇന്ന് കൊച്ചിയിൽ ആരംഭിക്കും
ആർ.എസ്.എസ്-ബി.ജെ.പി ഏകോപനത്തിന്റെ ചുമതലയുള്ള കശ്മീർ സ്വദേശിയായ സഹസർകാര്യവാഹ് അരുൺകുമാർ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്
കൊച്ചി: ആർ.എസ്.എസ് സംസ്ഥാന വാർഷിക യോഗം ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കും. സഹസർകാര്യവാഹ് അരുൺകുമാർ പങ്കെടുക്കുന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കും. അതേസമയം, സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിൽ അഴിച്ചുപണിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളും യോഗത്തിലുണ്ടാകുമെന്ന് കരുതപ്പെടുന്നുണ്ട്.
സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങളാകും യോഗത്തിൽ പ്രധാന ചർച്ചയാകുക. പ്രമുഖ ആർ.എസ്.എസ് നേതാക്കളെല്ലാം രണ്ടു ദിവസത്തെ വാർഷികയോഗത്തിൽ സംബന്ധിക്കും. എന്നാൽ, ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളും യോഗത്തിൽ വരുമെന്നുറപ്പാണ്. ആർ.എസ്.എസ്-ബി.ജെ.പി ഏകോപനത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് കശ്മീർ സ്വദേശിയായ അരുൺകുമാർ.
ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനത്തിൽ സംഘത്തിന് കടുത്ത വിയോജിപ്പുണ്ട്. ഗ്രൂപ്പിസമാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ചയെ പിന്നോട്ടടിപ്പിക്കുന്നതെന്ന വിലയിരുത്തലാണ് സംഘത്തിനുള്ളത്. ഇക്കാര്യങ്ങളെല്ലാം സഹസർകാര്യവാഹ് അരുൺകുമാറിനെ സംസ്ഥാന നേതൃത്വം അറിയിക്കും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആർ.എസ്.എസ് പ്രതിനിധിയാണ്. നിലവിലെ ചുമതലക്കാരനായ എം. ഗണേഷിനെ ആർ.എസ്.എസ് തിരികെവിളിച്ചിട്ടുണ്ട്. രണ്ടു ടേം പൂർത്തിയാക്കിയതിനെ തുടർന്നാണ് തീരുമാനമെന്നാണ് അറിയുന്നത്. സഹസംഘടനാ സെക്രട്ടറി കെ. സുഭാഷിനാണ് പകരം ചുമതല.
Summary: RSS Kerala state annual meeting will be held today and tomorrow in Kochi. It is believed that in the meeting attended by Sahaskaryavah Arunkumar, will take crucial decisions related to the dissolution of the state BJP leadership
Adjust Story Font
16