ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; പ്രധാന പ്രതികളെല്ലാം പിടിയിലായെന്ന് സൂചന
ഇന്നലെ അറസ്റ്റിലായ ഇഖ്ബാലുമായി നടത്തിയ തെളിവെടുപ്പിൽ കൊലയാളി സംഘം ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തി.
പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ പ്രധാന പ്രതികളെല്ലാം പിടിയിലായെന്ന് സൂചന. ഇന്നലെ അറസ്റ്റിലായ ഇഖ്ബാലുമായി നടത്തിയ തെളിവെടുപ്പിൽ കൊലയാളി സംഘം ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ബൈക്കുകൾക്കെപ്പം കാർ പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു
ശ്രീനിവാസനനെ കൊലപ്പെടുത്തിയവരടക്കം പ്രധാന പ്രതികളെല്ലാം പൊലീസ് പിടിയിലായെന്നാണ് സൂചന. കസ്റ്റഡിയിലുള്ളവരെയും അറസ്റ്റ് ചെയ്തവരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെ അറസ്റ്റിലായ ഇഖ്ബാലുമായുള്ള തെളിവെടുപ്പിൽ, പ്രതികൾ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തി. മണ്ണൂർ തടുക്കശ്ശേരി മുളയംകുഴിയിലെ റബ്ബർ തോട്ടത്തിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. ഇഖ്ബാൽ ഒളിവിൽ കഴിഞ്ഞ പള്ളി മഖാമിലും തെളിവെടുത്തു.
രണ്ടാഴ്ച്ചയിൽ ഒരിക്കൽ മാത്രമെ മഖാമിനോട് ചേർന്ന പള്ളിയിൽ നമസ്കാരം നടക്കാറുള്ളുവെന്നും പ്രതി ഒളിവിൽ കഴിഞ്ഞത് അറിയില്ലെന്നും മഖാം സെക്രട്ടറി പറഞ്ഞു. ഇഖ്ബാലിന്‍റെ വീട്ടിലും കൊലപാതകം നടന്ന മേലാമുറിയിലും എത്തി പൊലീസ് തെളിവെടുത്തു. അതിനിടെ ശ്രീനിവാസൻ വധക്കേസിൽ പുതിയ സി.സി .ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. പ്രതികൾ സഞ്ചരിച്ച ബൈക്കുകൾക്ക് മുമ്പിലൂടെ ചുവന്ന കാർ പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ബി.ജെ.പി പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്
Adjust Story Font
16