Quantcast

മട്ടന്നൂരില്‍ ആർ.എസ്.എസ് ഓഫീസിനു നേരെ ബോംബേറ്: രണ്ടു പേർ അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

MediaOne Logo

Web Desk

  • Published:

    24 Sep 2022 2:06 AM GMT

മട്ടന്നൂരില്‍ ആർ.എസ്.എസ് ഓഫീസിനു നേരെ ബോംബേറ്: രണ്ടു പേർ അറസ്റ്റിൽ
X

മട്ടന്നൂരിലെ ആർ.എസ്.എസ് ഓഫീസ് ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പോപുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ചെള്ളേരിയിൽ വച്ചാണ് മട്ടന്നൂർ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പോപുലര്‍ ഫ്രണ്ടിന്‍റെ ഇന്നലത്തെ ഹര്‍ത്താലിനിടെയാണ് ആക്രമണമുണ്ടായത്. ഓഫീസിലേക്ക് പെട്രോള്‍ ബോംബെറിയുകയായിരുന്നു. ഓഫീസിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

കണ്ണൂർ ഉളിയിൽ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയും ഇന്നലെ പെട്രോള്‍ ബോംബെറിഞ്ഞു. കല്ല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി ഒരാള്‍ പിടിയിലായിട്ടുണ്ട്.

TAGS :

Next Story