Quantcast

'കോടതികളിൽ നടക്കുന്നത് ആര്‍.എസ്.എസ് റിക്രൂട്ട്മെന്‍റ് '; ജുഡീഷ്യറിയെ വിമർശിച്ച് എം.വി ഗോവിന്ദൻ

''സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എടുക്കുന്നു''

MediaOne Logo

Web Desk

  • Updated:

    2023-12-06 06:26:05.0

Published:

6 Dec 2023 4:41 AM GMT

എം.വി ഗോവിന്ദൻ
X

തിരുവനന്തപുരം: കോടതികളിൽ ആര്‍.എസ്.എസ് റിക്രൂട്ട്മെന്‍റാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എടുക്കുന്നു. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ലെന്നതിൽ സംശയം വേണ്ട'. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.


TAGS :

Next Story