വ്യക്തികളെ കൊലപ്പെടുത്തി സി.പി.എമ്മിനെ ഇല്ലാതാക്കമെന്ന് ആർ.എസ്.എസ് വിചാരിക്കേണ്ട; മുഖ്യമന്ത്രി
കൊല്ലപ്പെട്ട ഷാജഹാന്റെ കുടുംബത്തിനുള്ള ധനസഹായം മുഖ്യമന്ത്രി കൈമാറി
പാലക്കാട്: കുന്നംകാട് ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ ഷാജഹാന്റെ കുടുംബത്തിനായി ശേഖരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. സി.പി.എം പുതുശ്ശേരി ഏരിയാകമ്മിറ്റി ശേഖരിച്ച 35 ലക്ഷം രൂപയാണ് കൈമാറിയത്.
രാജ്യത്ത് വർഗീയത കലാപം ഉണ്ടാക്കനാണ് ആർ.എസ്.എസ് ശ്രമമെന്നും വ്യക്തികളെ കൊലപെടുത്തി സി.പി.എമ്മിനെ ഇല്ലാതാക്കമെന്ന് ആർ.എസ്.എസ് വിചാരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് നടന്ന വർഗീയ വിരുദ്ധ റാലിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വർഗീയത രാജ്യത്ത് ആപത്കരമായി വളരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ നയങ്ങൾ നടപ്പാക്കുകയാണ്. മതനിരപേക്ഷതയെ ദുർബലപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗസ്റ്റ് 14 ന് രാത്രിയാണ് ആർ.എസ്.എസ് പ്രവർത്തകർ ഷാജഹാനെ വെട്ടികൊലപ്പെടുത്തിയത്. ഷാജഹാന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പുതുശ്ശേരി ഏരിയാ കമ്മിറ്റി 35 ലക്ഷം രൂപ ശേഖരിച്ചു. ചന്ദ്രനഗറിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുക കൈമാറി. മന്ത്രി എം.ബി രാജേഷ് ,സി.പി.എം നേതാക്കളായ എ.കെ ബാലൻ, സി.കെ രാജേന്ദ്രൻ, ഇ.എൻ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16