Quantcast

അന്ന് അവർ വെസ്രോയിയുടെ കൂടെ നിന്നു, ഇന്ന് സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാകാൻ ശ്രമം- പിണറായി വിജയൻ

'സ്വാതന്ത്ര്യ സമരം വഞ്ചിച്ചവരുടേതല്ല. രാജ്യത്ത് ചരിത്രം തിരുത്താൻ ശ്രമം നടക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2022-08-15 14:39:12.0

Published:

15 Aug 2022 1:37 PM GMT

അന്ന് അവർ വെസ്രോയിയുടെ കൂടെ നിന്നു, ഇന്ന് സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാകാൻ ശ്രമം- പിണറായി വിജയൻ
X

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'സ്വാതന്ത്ര്യ സമര കാലത്ത് സംഘപരിവാർ വൈസ്രോയിയെ കണ്ട് ഞങ്ങൾ ഒപ്പമുണ്ട് എന്നു പറഞ്ഞു, ഇന്ന് അവർ സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാകാൻ ചരിത്രം തിരുത്തുന്നു'- അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏതൊരു വിഷയത്തെയും വർഗീയതയോടെ കാണുന്നതായും വർഗീയ അജണ്ട നടപ്പാക്കുന്നതായും യഥാർഥ പ്രശ്‌നങ്ങളിലേക്ക് എത്താതെ വർഗീയതയിലേക്ക് തിരിച്ചു വിടുന്നുതായും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങൾ അപഹരിക്കുന്ന കാര്യങ്ങൾ രാജ്യത്ത് നടക്കുന്നു. ജാതിഭ്രാന്ത് രാജ്യത്തിന്റെ ഒരു ഭാഗത്ത് നടക്കുന്നു.- അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ അധ്യാപകന്റെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച കുട്ടിയെ അധ്യാപകൻ അടിച്ച് കൊലപ്പെടുത്തിയ സംഭവവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. 'സ്വാതന്ത്ര്യ സമരം വഞ്ചിച്ചവരുടേത് അല്ല, രാജ്യത്ത് ചരിത്രം തിരുത്താൻ ശ്രമിക്കുന്നു'- പിണറായി വിജയൻ പറഞ്ഞു.

'എട്ട് വർഷത്തിനിടെ ഒരു ശതമാനം പേർക്ക് പോലും കേന്ദ്ര സർക്കാർ തൊഴിൽ നൽകിയില്ല. 90 കോടിയോളം തൊഴിൽ രഹിതർ രാജ്യത്തുണ്ടെന്നാണ് കണക്ക്. പൊതു മേഖല സ്ഥാപനങ്ങൾ തകരുന്നു. എല്ലാം വിറ്റുതുലയ്ക്കുന്നു. യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്നു'- അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷത്തിനെയും മുഖ്യമന്ത്രി വിമർശിച്ചു.

ഇല്ലാ കഥകളുടെ പൊയ്ക്കാലിൽ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം കേരളത്തിൽ നടക്കുന്നുണ്ടെന്നും ഒരു വികസനവും വേണ്ട എന്ന നില പ്രതിപക്ഷം സ്വീകരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

'കോൺഗ്രസും ബിജെപിയും ഒരു മെയ്യായി പ്രവർത്തിക്കുന്നു. 50,000 കോടിയുടെ പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കുമെന്ന് പറഞ്ഞപ്പോൾ വലിയ പരിഹാസവും ആക്ഷേപവും നടത്തി 62,000 കോടിയുടെ പദ്ധതികൾ ഇന്ന് കിഫ്ബി പദ്ധതികളായി ജനങ്ങൾക് മുന്നിലുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു. UDF, കോൺഗ്രസ്, BJP ചേർന്ന് കള്ളക്കഥകൾ മെനയുന്നതായും ഈ രീതിയിലുള്ള പിത്തലാട്ടം കൊണ്ട് വലിയ ഫലമുണ്ടാകില്ലെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story