റബ്ബർ വില; കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്ന് താമരശേരി ബിഷപ്പ്
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും സമയബന്ദിതമായി ഇടപെടലുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് ബിഷപ്പ്
കോഴിക്കോട്: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് താമരശ്ശേരി രൂപത. വിവിധ കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ചാകും പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുക. റബ്ബർ വിലയുടെ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ലെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു
"കേരളത്തിൽ കാർഷിക മേഖല തകർച്ചയിലാണ് , കർഷകർ വേദന അനുഭവിക്കുന്ന വിഭാഗമായി മാറി . കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിൻറെ ഇടപെൽ ഉണ്ടാകുന്നില്ല. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും സമയബന്ധിതമായി ഇടപെടലുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കും. 61 കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ചാണ് തുടർ നടപടികൾ സ്വീകരിക്കുക". ബിഷപ്പ് വിശദീകരിച്ചു.
പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ കർഷക കൂട്ടായ്മകളുടെ സംയുക്ത യോഗവും കോഴിക്കോട് വെള്ളിമാട് കുന്ന് പി എം ഓ സി ഹോളിൽ യോഗം ചേർന്നു.
Adjust Story Font
16