കെ.എസ്.ആർ.ടി.സി.യിൽ ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ചു
ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 60 കോടി കെ.എസ്.ആർ.ടി.സിക്ക് നൽകിയത്.
കെ.എസ്.ആർ.ടി.സി.യിൽ ശമ്പള വിതരണത്തിന് 60 കോടി രൂപ സർക്കാർ അനുവദിച്ചു. ചൊവ്വാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യും.
ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 60 കോടി കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. ബാക്കി 24 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ ഫണ്ടിൽ നിന്നു കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
ഈ മാസം തന്നെ, കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു. ഇതോടെ ഈ മാസം കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിൽ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചിലവഴിച്ചത്. ശമ്പളം പ്രതിസന്ധിയിലായതിനെ തുടർന്ന് വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്ക് അടക്കമുള്ള സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നടപടി.
Summary: The government has sanctioned 60 crore for salary distribution in KSRTC.
Adjust Story Font
16