'ബി.ജെ.പിയിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതം'; നേതാക്കളുമായി ചർച്ച നടത്തിയിരുന്നെന്ന് എസ്.രാജേന്ദ്രൻ
പാർട്ടിയുടെ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ മറ്റു വഴികൾ തേടൂവെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.
ഇടുക്കി: ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്ന് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതാക്കൾ സമീപിച്ചത്. ബി.ജെ.പി യിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എസ്. രാജേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.
ഇപ്പോൾ താൻ സി.പി.എം അനുഭാവി തന്നെയാണ്. ബി.ജെ.പി നേതാക്കൾ വന്നകാര്യം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. പാർട്ടിയുടെ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ മറ്റു വഴികൾ തേടുവെന്നും എസ്. രാജേന്ദ്രൻ വ്യക്തമാക്കി.
Next Story
Adjust Story Font
16