'ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ സഖ്യം നിലനിൽക്കുന്നു'; വിവാദ പരാമർശവുമായി എസ്.ആർ.പി
'അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ആകുന്ന പോലെ ചൈന കരുത്ത് ആർജിച്ചു. സോഷ്യലിസ്റ്റ് നേട്ടം ആണ് ചൈനയിലുണ്ടായത്. ചൈനയുടെ നേട്ടം മറച്ച് വെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നുണ്ട്'
ചൈനയെ പുകഴ്ത്തി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ സഖ്യം നിലനിൽക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനവേദിയിൽ ആണ് പ്രസംഗം. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ആകുന്ന പോലെ ചൈന കരുത്ത് ആർജിച്ചു. സോഷ്യലിസ്റ്റ് നേട്ടം ആണ് ചൈനയിലുണ്ടായത്. ചൈനയുടെ നേട്ടം മറച്ച് വെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈന പക്ഷെ 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കി. കോവിഡ് സമയത്ത് 116 രാജ്യങ്ങൾക്ക് വാക്സിൻ നൽകി. ക്യൂബ 50 രാജ്യങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യം വെച്ചാണ് ഇന്ത്യയിൽ ചൈനക്ക് എതിരായ പ്രചരണം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story
Adjust Story Font
16