ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി നടത്താൻ തീരുമാനം
ആദ്യഘട്ടത്തിൽ അങ്കമാലി - എരുമേലി - നിലക്കൽ പാത പൂർത്തീകരിക്കും
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. ഇതിനായി കേന്ദ്ര അനുമതി തേടും. ആദ്യഘട്ടത്തിൽ അങ്കമാലി -എരുമേലി -നിലക്കൽ പാത പൂർത്തീകരിക്കും. നിർമാണ ചെലവിന്റെ 50% കിഫ്ബി വഹിക്കും.
1997-98 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത. അലൈൻമെന്റ് അംഗീകരിക്കുകയും അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങുകയും ചെയ്തതതാണ്. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പു നൽകിയതാണ്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു.
വാർത്ത കാണാം-
Next Story
Adjust Story Font
16