Quantcast

ശബരിമലയിൽ അപ്പം, അരവണ പ്രസാദ വിതരണത്തിനായി ഇത്തവണ വിപുലമായ ക്രമീകരണം

16 ലക്ഷം ടിൻ അരവണയുടെയും 4 ലക്ഷത്തോളം അപ്പത്തിന്‍റെയും കരുതൽ സ്റ്റോക്ക് നിലവിലുണ്ട്

MediaOne Logo

Web Desk

  • Published:

    18 Nov 2022 1:25 AM GMT

ശബരിമലയിൽ അപ്പം, അരവണ പ്രസാദ വിതരണത്തിനായി ഇത്തവണ വിപുലമായ ക്രമീകരണം
X

പത്തനംതിട്ട: ശബരിമലയിൽ അപ്പം, അരവണ പ്രസാദ വിതരണം പരാതിരഹിതമാക്കാൻ ഇക്കുറി വിപുലമായ ക്രമീകരണം. 16 ലക്ഷം ടിൻ അരവണയുടെയും 4 ലക്ഷത്തോളം അപ്പത്തിന്‍റെയും കരുതൽ സ്റ്റോക്ക് നിലവിലുണ്ട്.

മണ്ഡല തീർഥാടനത്തിന് വൻ ഭക്തജന തിരക്ക് പരിഗണിച്ച് കഴിഞ്ഞ 13 മുതലാണ് അപ്പം അരവണ നിർമാണം ആരംഭിച്ചത്. നിലവിൽ 24 മണിക്കൂറും നിർമാണം പുരോഗമിക്കുകയാണ്. സന്നിധാനത്തും മാളികപ്പുറത്തുള്ള പ്ലാന്‍റില്‍ ഒരു ഷിഫ്റ്റിൽ ഒരേ സമയം 70 പേരുണ്ടാകും. ഒരു ദിവസം 100 കൂട്ട് മാവിന്‍റെ അപ്പം തയ്യാറാക്കും. ഒരു കൂട്ടിൽ നിന്ന് 846 പാക്കറ്റ് അപ്പമുണ്ടാക്കുമെനാണ് കണക്ക്. 256 ദേവസ്വം ജീവനക്കാരും 239 കരാർ തൊഴിലാളികളും നിർമാണത്തിനും വിതരണത്തിനുമായുണ്ട്. മതിയായ സ്റ്റോക്ക് ഉള്ളതിനാൽ തീർഥാടകർക്ക് പരിധി ഇല്ലാതെ അപ്പം അരവണ പ്രസാദം വാങ്ങാൻ അനുമതിയുണ്ട്. മുൻകൂർ ബുക്കിങ് വഴിയും പ്രസാദ വിതരണം നടക്കുന്നുണ്ട്

TAGS :

Next Story