ശബരിമല കാണിക്ക സമർപ്പണവും ഓൺലൈൻ ബാങ്കിങിലേക്ക്
ധനലക്ഷ്മി ബാങ്കിന്‍റെ സഹകരണത്തോടെ ഇ-കാണിക്ക എന്ന സംവിധാനം സന്നിധാനത്ത് പ്രവർത്തനം ആരംഭിച്ചു
ശബരിമലയിലെ കാണിക്ക സമർപ്പണവും ഓൺലൈൻ ബാങ്കിങിലേക്ക്. ധനലക്ഷ്മി ബാങ്കിന്‍റെ സഹകരണത്തോടെ ഇ-കാണിക്ക എന്ന സംവിധാനം സന്നിധാനത്ത് പ്രവർത്തനം ആരംഭിച്ചു.
ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തിരുനടയിൽ നടന്ന ചടങ്ങിലാണ് ഇ - കാണിക്ക പ്രവർത്തനം ആരംഭിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്ത് എൻ. പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇ- കാണിക്കയിലൂടെ ശബരിമലയിലേക്ക് വീട്ടിലിരുന്നും കാണിക്ക അർപ്പിക്കാം. സന്നിധാനത്ത് പ്രത്യേകം ക്രമീകരിച്ച 20 ഇടങ്ങളിലാകും ക്യു ആർ കോഡ് പ്രദർശിപ്പിക്കുക.
ഇ കാണിക്ക വഴി എത്ര തുകയും കാണിക്കയായി നൽകാം. ഇടപാടുകളും സുരക്ഷിതത്വം ധനലക്ഷ്മി ബാങ്ക് ഉറപ്പുവരുത്തും. അപ്പം, അരവണ കൗണ്ടറുകളിലും ഓൺലൈൻ പണം ഇടപാടിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16