Quantcast

ശബരിമല മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു

വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന മകരവിളക്ക് ദിവസം സന്നിധാനത്തും പരിസരത്തും കർശന സുരക്ഷ ഒരുക്കും

MediaOne Logo

Web Desk

  • Published:

    6 Jan 2023 1:33 AM GMT

ശബരിമല മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു
X

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡും പത്തനംതിട്ട ജില്ലാ ഭരണകൂടവും. വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന മകരവിളക്ക് ദിവസം സന്നിധാനത്തും പരിസരത്തും കർശന സുരക്ഷ ഒരുക്കും. തിരുവാഭരണ ഘോഷയാത്രയുടെ മുന്നൊരുക്കങ്ങളും വേഗത്തിൽ പൂർത്തീകരിക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്.

മണ്ഡലകാലത്ത് ശബരിമലയിലുണ്ടായ വൻ ഭക്തജനത്തിരക്ക് മുന്നിൽ കണ്ടാണ് ജനുവരി 14ന് നടക്കുന്ന മകവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കാനും സുരക്ഷിതമായ തീർത്ഥാടന സൗകര്യമൊരുക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

മകരജ്യോതി ദർശനം സാധ്യമാകുന്ന വിവിധ സ്ഥലങ്ങളിലും പ്രധാന ഇടത്താവളങ്ങളായ നിലയ്ക്കലിലും പമ്പയിലും പൊലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളൊരുക്കും. മാളികപ്പുറം അപകടത്തിന്റെ പശ്ചാത്തലത്തിൽ അഗ്‌നിശമന സേനയും പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ തീരുമാനിച്ചു. ജനുവരി 12നാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. പരാതികളില്ലാതെ ഘോഷയാത്ര സന്നിധാനത്തെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ മാത്രം 11 സ്ഥലങ്ങളിലായി 10000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമാണ് മകരവിളക്കിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. റവന്യു - ആരോഗ്യ - ഗതാഗത - വകുപ്പുകളുടെയും തദ്ദേശ സ്ഥാനങ്ങളുടെയും നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

TAGS :

Next Story