Quantcast

ശബരിമല മകരവിളക്ക് മഹോത്സവം: തിരുവാഭരണ ഘോഷയാത്ര പന്ത്രണ്ടിന് ആരംഭിക്കും

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാണ് മുന്‍ വര്‍ഷങ്ങളില്‍ തിരുവാഭരണ ഘോഷയാത്ര നടത്തിയിരുന്നത്

MediaOne Logo

ijas

  • Updated:

    2022-01-05 01:21:20.0

Published:

5 Jan 2022 1:18 AM GMT

ശബരിമല മകരവിളക്ക് മഹോത്സവം: തിരുവാഭരണ ഘോഷയാത്ര പന്ത്രണ്ടിന് ആരംഭിക്കും
X

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാഭരണ ഘോഷയാത്ര ഈ മാസം പന്ത്രണ്ടിന് ആരംഭിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്രക്കായി തയ്യാറെടുപ്പുകൾ തുടങ്ങിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പന്തളം രാജകുടുംബാംഗമായ ശങ്കര വർമ്മയാകും ഇത്തവണത്തെ രാജ പ്രതിനിധിയായി ഘോഷയാത്രയിൽ പങ്കെടുക്കുക.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാണ് മുന്‍ വര്‍ഷങ്ങളില്‍ തിരുവാഭരണ ഘോഷയാത്ര നടത്തിയിരുന്നത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതോടെ ഇത്തവണ പരമാവധി ആഘോഷപരമായി തന്നെ ഘോഷയാത്ര സംഘടിപ്പിക്കാനാണ് തീരുമാനം. പന്തളത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്ദഗോപന്‍

നിയന്ത്രണങ്ങളെ തുടര്‍ന്ന് 100 പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ഘോഷയാത്രയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളനുസരിച്ചാവും ഇത്തവണ ആളുകളുടെ എണ്ണം സംബന്ധിച്ച തീരുമാനമെടുക്കുക. ഘോഷയാത്രക്കായുള്ള രാജപ്രതിനിധായി രാജ കുടുംബാഗം ശങ്കര്‍ വര്‍മ്മയെയാണ് പന്തളം കൊട്ടാരം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം 12ന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര മകരവിളക്ക് ദിവസമായ ജനുവരി 14 നാണ് ശബരിമലയിലെത്തുക. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇതിനു വേണ്ടിയുള്ള ക്രമീകരണങ്ങളൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

TAGS :

Next Story