മകരവിളക്ക് ദർശിച്ച് അയ്യപ്പ ഭക്തർ; ഭക്തി സാന്ദ്രമായി സന്നിധാനം
സന്നിധാനവും പരിസരവും മണിക്കൂറുകൾ മുമ്പ് തന്നെ അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു.
ശബരിമല: ശബരിമലയിൽ മകരവിളക്ക് ദർശിച്ച് ആയിരങ്ങൾ. സന്നിധാനത്തും പ്രധാന വ്യൂ പോയിന്റുകളിലും അയ്യപ്പഭക്തർ മകരവിളക്ക് ദർശിച്ചു. ശരണപാതകൾ പിന്നിട്ട് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണു സോപാനത്തിലെത്തിയത്. തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനം ഭക്തി സാന്ദ്രമായി. പൊന്നമ്പലമേട്ടിൽ ജ്യോതി ദർശിച്ചതോടെ അയ്യപ്പഭക്തർ ശരണംവിളികളുയർത്തി.
സന്നിധാനവും പരിസരവും മണിക്കൂറുകൾ മുമ്പ് തന്നെ അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും മകരവിളക്ക് തൊഴാനായി ഭക്തലക്ഷങ്ങള്‍ ആണ് എത്തിയത്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകരജ്യോതി ദശിക്കാം.
ശനിയാഴ്ച ഉച്ചക്ക് 12 വരെ മാത്രമേ ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.
Adjust Story Font
16