ശബരിമല തീർത്ഥാടനം: മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു; ആശങ്കയായി മഴയും കാലാവസ്ഥയും
തീർത്ഥാടനം ആരംഭിക്കാൻ എട്ട് ദിവസം മാത്രം മുന്നിൽ നിൽക്കെയാണ് കാലവസ്ഥാ മാറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നത്
പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ആശങ്ക വിതച്ച് കനത്ത മഴ. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിലും വന പ്രദേശങ്ങളിലും മഴ തുടരുന്നത് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചു. തീർത്ഥാടനം ആരംഭിക്കാൻ എട്ട് ദിവസം മാത്രം മുന്നിൽ നിൽക്കെയാണ് കാലവസ്ഥാ മാറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ശബരിമല പൂങ്കാവനത്തിലും വനപ്രദേശങ്ങളിലും അപ്രതീക്ഷതമായി ഇടവിട്ട് പെയ്യുന്ന കനത്ത മഴയാണ് ആശങ്ക യുണ്ടാക്കുന്നത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും നവീകരണങ്ങളും പുരോഗമിക്കുന്നതിനിടെ പെയ്യുന്ന മഴ പ്രവർത്തനങ്ങളെ ആകെ ബാധിച്ചു കഴിഞ്ഞു. നിലക്കൽ, പമ്പ തുടങ്ങിയ സ്ഥലങ്ങളിലായി നിർമ്മാണ ജോലികൾ ഏറെ ബാക്കിയുണ്ട്. പ്രധാന തീർത്ഥാടന പാതകളുടെ ടാറിംഗ് പോലും പല സ്ഥലങ്ങളിലും ഇനിയും പൂർത്തിയായിട്ടില്ല .
പത്താം തിയതിക്കുള്ളിൽ നിർമ്മാണ-നവീകരണ ജോലികൾ പൂർത്തിയാക്കാനാകുമെന്ന് ദേവസ്വം ബോർഡും സർക്കാരും ആവർത്തിക്കുമ്പോഴും. ഒട്ടേറെ ജോലികൾ പാതി വഴിയിലാണ്. പരമ്പരാഗത പാതകളിൽ പുതിയ കല്ലുകൾ പാകുന്നത് പൂർത്തിയാക്കാനായില്ലെങ്കിൽ ഇത് തീർത്ഥാടനത്തെ പോലും ബാധിക്കും. ശുചിമുറികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ലേലം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല സന്നിധാനത്തും പമ്പയിലും നിലക്കലിലുമായി നവീകരിണ ജോലികളും ശേഷിക്കുന്നുണ്ട്. ഇതിനിടെ കാലാവസ്ഥ കൂടി പ്രതീകൂലമായാൽ നിലവിലെ ജോലികൾ എങ്ങനെ മുന്നോട്ട് കൊണ്ടു പോകാനാകുമെന്നാണ് കരാറുകാരുടെയും ആശങ്ക.
Adjust Story Font
16