ശബരിമല തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പൂർണമായി പിൻവലിച്ചു
രണ്ട് വർഷത്തിന് ശേഷം ശബരിമലയിലേക്കുള്ള പരമ്പരാഗത പാത തുറക്കും
ശബരിമല തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പൂർണമായി പിൻവലിച്ചു .മഴയുടെ തോത് കുറഞ്ഞതും പമ്പ, കക്കി ഡാമുകൾ തുറന്നിട്ടും ജലനിരപ്പിൽ കാര്യമായ വർധന ഉണ്ടാകാത്തത് പരിഗണിച്ചാണ് നടപടി. അതേസമയം തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും നീക്കം ആരംഭിച്ചു
അയ്യപ്പൻമാർ നിലയ്ക്കലിലേക്ക് എത്തുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളിൽ തുടരണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. പമ്പയിലേക്കുള്ള കെ എസ് ആർ ടി സി ചെയിൻ സർവീസിന് ഏർപ്പെടുത്തിയ സമയക്രമവും നീക്കി. അതേസമയം സ്ഥിതിഗതികൾ ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പടികയറ്റം പുനരാരംഭിച്ചതെങ്കിലും 12,345 അയ്യപ്പൻമാർ ദർശനം നടത്തി. ഈ വർഷം സീസൺ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്.തിരക്ക് വർധിച്ച് വരുന്നത് പരിഗണിച്ചാണ് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാൻ നടപടി തുടങ്ങുന്നത്.
രണ്ട് വർഷത്തിന് ശേഷമാണ് പരമ്പരാഗത പാത തുറക്കുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് മലകയറ്റം സ്വാമി അയ്യപ്പൻ റോഡ് മാർഗം മാത്രമാക്കി പരിമിതപ്പെടുത്തിയത്.. വൈദ്യുതി, കുടിവെള്ളം എന്നിവ പുനസ്ഥാപിക്കുന്നതിനൊപ്പം.കാട് വെട്ടി തെളിക്കുന്ന പണികളുമാണ് പുരോഗമിക്കുന്നത്.
The district administration has completely lifted the restrictions imposed on the Sabarimala pilgrimage. At the same time, in view of the increasing traffic, the move was made to open the traditional route through നീലിമല
Adjust Story Font
16