Quantcast

'ശബരിമല സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണം'; സർക്കാരിന്മേൽ സമ്മർദവുമായി സിപിഐ

സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ദേവസ്വം മന്ത്രിക്ക് കത്തയച്ചു

MediaOne Logo

Web Desk

  • Updated:

    2024-10-14 11:47:02.0

Published:

14 Oct 2024 11:46 AM GMT

10,000 people will be given opportunity to have a direct darshan instead of through virtual queue in Sabarimala Pilgrimage
X

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്മേൽ സമ്മർദവുമായി സിപിഐ. സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ ദേവസ്വം മന്ത്രിക്ക് കത്തയച്ചു. വെർച്വൽ ക്യൂ വഴി മാത്രമാക്കിയ സർക്കാർ തീരുമാനം അയ്യപ്പഭക്തരെ നിരാശയിലാക്കിയെന്നും, ദർശനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.

ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഭക്തരിലും 20 ശതമാനത്തോളം പേർ എത്താറില്ല. ആ സ്ഥാനത്ത് സ്പോട്ട് ബുക്കിങ് കൊണ്ടുവന്നാൽ അവിടെയത്തുന്നവർക്ക് ഉപകാരപ്പെടും. അതിനാൽ സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാണ് പ്രധാന ആവശ്യം.

വെർച്വൽ ക്യു ഏർപ്പാടാക്കുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്നും എന്നാൽ ഇത് അറിയാതെയെത്തുന്ന ആളുകൾക്കും ദർശനം നടത്താൻ അവസരം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ബിജെപി കാത്തിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ദേവസ്വം മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം ലേഖനമെഴുതിയിരുന്നു. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജനയു​ഗത്തിലെ ലേഖനത്തിലുള്ളത്. ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പും നൽകിയിരുന്നു.

TAGS :

Next Story