Quantcast

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇടതുപക്ഷത്തെ ഒരു പ്രധാന നേതാവ് വീട്ടിൽ വന്ന് നമസ്‌കരിച്ചോട്ടെ എന്നു ചോദിച്ചെന്ന് പ്രവര്‍ത്തകന്‍ പറഞ്ഞു- കെ.എസ് ശബരീനാഥൻ

''ഒരു ഉപതെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, 77ഓളം എൽ.ഡി.എഫ് എം.എൽ.എമാർ, 20 മന്ത്രിമാർ, കേന്ദ്ര കമ്മിറ്റി-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ബൂത്ത് തലത്തിൽ ചാർജെടുത്ത് പ്രവർത്തനം നടത്തുകയായിരുന്നു. ഇടതുപക്ഷത്തിലെ പല വീടുകളിലും ചെന്നപ്പോൾ പറഞ്ഞത് ചില കോൺഗ്രസ്, യു.ഡി.എഫ് വീടുകളിൽ മാത്രം സി.പി.എം മന്ത്രിമാർ പോകുന്നുവെന്നുവെന്നാണ്.''

MediaOne Logo

Web Desk

  • Updated:

    2022-06-03 09:39:48.0

Published:

3 Jun 2022 9:31 AM GMT

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇടതുപക്ഷത്തെ ഒരു പ്രധാന നേതാവ് വീട്ടിൽ വന്ന് നമസ്‌കരിച്ചോട്ടെ എന്നു ചോദിച്ചെന്ന് പ്രവര്‍ത്തകന്‍ പറഞ്ഞു- കെ.എസ് ശബരീനാഥൻ
X

കൊച്ചി: യു.ഡി.എഫിന്റെ ടീം വർക്കിന്റെ വിജയമാണ് തൃക്കാക്കരയിൽ നടന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ. സി.പി.എം ചെയ്യാവുന്നതിന്റെ പരമാവധി കുതന്ത്രങ്ങളെല്ലാം ചെയ്തിട്ടും ജനങ്ങൾ നിലപാടിനും വികസനത്തിലും നിലപാടിനുമൊപ്പമാണ് നിന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ഒരു ഉപതെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, 77ഓളം എൽ.ഡി.എഫ് എം.എൽ.എമാർ, 20 മന്ത്രിമാർ, കേന്ദ്ര കമ്മിറ്റി-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ബൂത്ത് തലത്തിൽ ചാർജെടുത്ത് പ്രവർത്തനം നടത്തുകയായിരുന്നു. ഇടതുപക്ഷത്തിലെ പല വീടുകളിലും ചെന്നപ്പോൾ പറഞ്ഞത് ചില കോൺഗ്രസ്, യു.ഡി.എഫ് വീടുകളിൽ മാത്രം സി.പി.എം മന്ത്രിമാർ പോകുന്നുവെന്നുവെന്നാണ്-ശബരീനാഥൻ പറഞ്ഞു.

''എനിക്ക് വളരെ ആശ്ചര്യം തോന്നി. കാരണം ചില ബൂത്തിലൊക്കെ പാർട്ടിക്കാരുടെ വീട്ടിലൊക്കെ പോകുമ്പോൾ അവർ പറയുന്നു, സാറേ ഇന്നിവിടെ ഇന്ന മിനിസ്റ്റർ ബ്രേക്ഫാസ്റ്റിനു വന്നിരുന്നു. തൊട്ടപ്പുറത്തെ നമ്മുടെ പാർട്ടിക്കാരന്റെ വീട്ടിൽ മറ്റൊരു മിനിസ്റ്റർ ഊൺ കഴിക്കാൻ വന്നിരുന്നു. വേറൊരു പാർട്ടിക്കാരൻ പറഞ്ഞത്, സാറേ എന്റെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇടതുപക്ഷത്തിന്റെ ഒരു പ്രധാന നേതാവ് വന്നിട്ട് നമസ്‌കരിച്ചോട്ടെ എന്നു ചോദിച്ചുവെന്നാണ്. ഇത്തരത്തിലുള്ള പല കാര്യങ്ങളും സി.പി.എം ചെയ്തത് വോട്ട് കണക്കാക്കിയായിരുന്നു. എന്നാൽ, ആതിഥ്യമര്യാദയുള്ളവരാണ് മലയാളികൾ. മന്ത്രിയല്ല, ആരു വന്നാലും വീട്ടിൽ ഭക്ഷണം കൊടുക്കുന്നവരാണ്. അവർ ഭക്ഷണം കൊടുത്തു. എന്നാൽ വോട്ട് നിലപാടിനും വികസനത്തിനും രാഷ്ട്രീയത്തിനും കൊടുത്തുവെന്നതാണ് വാസ്തവം.''

99ന്റെ അഹങ്കാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും സി.പി.എമ്മിനുണ്ടായിരുന്നുവെന്നും ശബരീനാഥൻ ചൂണ്ടിക്കാട്ടി. നൂറാമത്തെ എം.എൽ.എ എന്നു പറഞ്ഞ് സ്ഥാനാർത്ഥിയെ എല്ലായിടത്തും കൊണ്ടുനടക്കുകയായിരുന്നു. നൂറെന്നു പറഞ്ഞുള്ള ബോർഡ് വരെ വച്ചു. രാഷ്ട്രീയത്തിൽ അഹങ്കാരം പാടില്ലെന്ന സന്ദേശം കൂടിയുണ്ട് ഈ ഫലത്തിൽ. അവർ ചെയ്യാവുന്നതിന്റെ പരമാവധി കുതന്ത്രവും ചെയ്തു. എന്നാൽ, ജനങ്ങൾ വികസനവും നിലപാടും പഠിച്ച് വോട്ട് ചെയ്തുവെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവെന്ന നിലയിൽ, പ്രത്യേകിച്ച് എറണാകുളത്തുനിന്നുള്ള ജനപ്രതിനിധിയെന്ന നിലയിലും വി.ഡി സതീശനായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. അതിനു പിന്തുണയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും അതിനൊപ്പം കൂടെനിന്നു. ഇരുവർക്കുമൊപ്പം യു.ഡി.എഫിന്റെ എല്ലാ നേതാക്കളുമുണ്ടായിരുന്നു. ഉമ്മൻചാണ്ടി കാക്കനാട് മുതൽ വെണ്ണല വരെ ഓടുന്നതു കണ്ടു. രമേശ് ചെന്നിത്തല, എ.കെ ആന്റണി, സാദിഖലി തങ്ങൾ, പി.ജെ ജോസഫ് മുതൽ എല്ലാവരും പ്രചാരണരംഗത്തുണ്ടായിരുന്നു. ഇതൊരു ടീം വർക്കിന്റെ വിജയമാണ്. ഇത് പാർട്ടിക്ക് ഊർജത്തിനൊപ്പം വലിയൊരു ദിശാബോധം കൂടിനൽകുന്നുണ്ടെന്നും കെ.എസ് ശബരീനാഥൻ കൂട്ടിച്ചേർത്തു.

Summary: Sabarinadhan KS on Thrikkakara bypoll results

TAGS :

Next Story