Quantcast

ഏത് പക്ഷം എന്ന് നോക്കിയല്ല, സംസാരിക്കുന്നവരുടെ ദൃശ്യങ്ങൾ മാത്രമാണ് സഭ ടിവി നൽകാറ്: സ്പീക്കർ

'നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയെന്നത് തെറ്റായ വാര്‍ത്ത'

MediaOne Logo

Web Desk

  • Updated:

    2022-06-28 07:52:31.0

Published:

28 Jun 2022 7:50 AM GMT

ഏത് പക്ഷം എന്ന് നോക്കിയല്ല, സംസാരിക്കുന്നവരുടെ ദൃശ്യങ്ങൾ മാത്രമാണ് സഭ ടിവി നൽകാറ്: സ്പീക്കർ
X

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയെന്നത് തെറ്റായ വാർത്തയാണെന്നും പാസുള്ളവർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും സ്പീക്കർ എം.ബി രാജേഷ്. അടിയന്തര ചർച്ചക്ക് മുന്നോടിയാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

'മാധ്യമവിലക്കിനെ കുറിച്ചുള്ള വാർത്തകൾ പെരുപ്പിച്ച് നൽകി. പ്രതിപക്ഷ ദൃശ്യങ്ങൾ ഒഴിവാക്കി എന്ന പരാതിയും പരിശോധിച്ചു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കി എന്ന നിലയില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പുറമെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ശ്രീ. പി.സി. വിഷ്ണുനാഥ് പ്രത്യേക പരാതിയും ചെയറിനു നല്‍കിയിരുന്നു. ഇക്കാര്യവും ചെയര്‍ വിശദമായി പരിശോധിച്ചെന്നും സ്പീക്കര്‍ പറഞ്ഞു. സംസാരിക്കുന്നവരുടെ ദൃശ്യങ്ങൾ മാത്രമാണ് സഭ ടിവി നൽകാറ്. ഇന്നലെ എം.വി ഗോവിന്ദൻ മറുപടി പറയുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ നൽകിയത്. പക്ഷം നോക്കിയല്ല ദൃശ്യങ്ങൾ നൽകുന്നത്. ഭരണപക്ഷത്തെ പ്രതിഷേധവും നൽകിയില്ല'. ഏത് പക്ഷം എന്ന് നോക്കിയല്ല, സഭ നടപടികളാണ് പ്രദർശിപ്പിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

TAGS :

Next Story