മൃദുലമായ ഭാഷയാണ് മുസ്ലിം ലീഗിന്‍റെ രീതി: സാദിഖലി ശിഹാബ് തങ്ങൾ
തീവ്ര നിലപാടുള്ളവരോടും മൃദുവായി ഇടപെടുന്നതാണ് മുസ്ലിം ലീഗ് രീതിയെന്നും തങ്ങൾ
മലപ്പുറം: മൃദുലമായ ഭാഷയാണ് മുസ്ലിം ലീഗിന്‍റെ രീതിയെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ. ചില നിലപാടുകളിൽ തീവ്രത പോരെന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ തീവ്ര നിലപാടുള്ളവരോടും മൃദുവായി ഇടപെടുന്നതാണ് മുസ്ലിം ലീഗ് രീതിയെന്നും തങ്ങൾ പറഞ്ഞു.
ഓരോ തീരുമാനങ്ങളും ആലോചിച്ചെടുക്കുന്നതാണ്. ആ തീരുമാനങ്ങളെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിക്കാതെ ഒപ്പം നിൽക്കണമെന്നാണ് പ്രവർത്തകരോട് പറയാനുള്ളതെന്നും തങ്ങൾ കൂട്ടിച്ചേര്‍ത്തു .തിരൂരിലെ മുസ്ലിം ലീഗ് കൺവെൻഷനിലാണ് സാദിഖലി തങ്ങളുടെ പരാമർശം.
Next Story
Adjust Story Font
16