പോപുലർ ഫ്രണ്ട് അല്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ശരിയല്ല: സാദിഖലി തങ്ങൾ
പോപുലർ ഫ്രണ്ടുകാരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമപരമായ നടപടിയോട് എതിർപ്പില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
സാദിഖ്അലി തങ്ങൾ
കോഴിക്കോട്: അല്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് ജനപ്രതിനിധികളുടെ ഭൂമി കണ്ടുകെട്ടിയ നടപടി തിരുത്തണം. ഇതിനെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. പൊലീസ് വകുപ്പ് ഇത് പരിശോധിക്കണം. പോപുലർ ഫ്രണ്ടുകാരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമപരമായ നടപടിയോട് എതിർപ്പില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും നേരത്തെ രംഗത്ത് വന്നിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ ഏതൊരാളുടെ മേലിലും കുതിരകയറാമെന്ന പൊലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ല. നിയമം നടപ്പാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അല്ലാതെ നിരപരാധികളുടെ മേൽ അക്രമം കാണിക്കാനല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Also Read:പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ: ഹൈക്കോടതി ഉത്തരവ് വിവേചനപരവും വംശീയ വേർതിരിവുമുള്ള തീരുമാനം - വെൽഫെയർ പാർട്ടി
Also Read:പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിലെ റെയ്ഡ്; മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
Also Read:പോപുലർ ഫ്രണ്ട് ഹർത്താലിൽ 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ
Adjust Story Font
16