Quantcast

'നല്ലൊരു സായാഹ്നം,എല്ലാം നൻമയിലേക്കാവട്ടെ'; ഫോട്ടോ പങ്കുവെച്ച് സാദിഖലി തങ്ങൾ

സി.ഐ.സി വിഷയം ചർച്ച ചെയ്യുന്നതിനാണ് സമസ്ത-ലീഗ് നേതാക്കൾ കോഴിക്കോട്ട് യോഗം ചേർന്നത്.

MediaOne Logo

Web Desk

  • Published:

    1 Jun 2023 1:51 PM

Leaders meeting cic issue kozhikode
X

കോഴിക്കോട്: സി.ഐ.സി വിഷയത്തിൽ കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ ചേർന്ന ലീഗ്-സമസ്ത നേതാക്കളുടെ യോഗത്തിന്റെ ഫോട്ടോ പങ്കുവെച്ച് സാദിഖലി ശിഹാബ് തങ്ങൾ. നല്ലൊരു സായാഹ്നം, എല്ലാം നൻമയിലേക്കാവട്ടെ എന്ന തലക്കെട്ടിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമസ്ത-സി.ഐ.സി പ്രശ്‌നം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ അടക്കം ബാധിക്കുന്ന തലത്തിലേക്ക് വളർന്ന സാഹചര്യത്തിലാണ് നേതാക്കൾ യോഗം ചേർന്നത്. സാദിഖലി തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, കെ. ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ, എം.സി മായിൻ ഹാജി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

സമസ്ത-സി.ഐ.സി പ്രശ്‌നം പരിഹരിക്കുന്നതിന് ചില ഫോർമുലകൾ തയ്യാറായതായി നേതാക്കൾ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഒരു യോഗം കൂടി ചേർന്നതിന് ശേഷം മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവൂ എന്ന് നേതാക്കൾ പറഞ്ഞു.

TAGS :

Next Story