Quantcast

സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പം; തലയിരിക്കുമ്പോൾ വാലാടേണ്ട - പി.എം.എ സലാമിനെതിരായ പ്രതിഷേധം തള്ളി സാദിഖലി തങ്ങൾ

പി.എം.എ സലാമിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-10-09 06:42:12.0

Published:

9 Oct 2023 6:27 AM GMT

Sadiqali thangal about kalamassery blast
X

സാദിഖ്അലി തങ്ങൾ 

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധത്തെ തള്ളി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സലാമിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെയും പ്രത്യേകം ഉദ്ദേശിച്ചല്ല തന്റെ പരാമർശമെന്ന് പി.എം.എ സലാം തന്നെ പറഞ്ഞിട്ടുണ്ട്. ജിഫ്രി തങ്ങളെ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നെ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും തങ്ങൾ പറഞ്ഞു.

സമസ്തയുടെ നേതാക്കളാരും ഈ വിഷയത്തിൽ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല. സമസ്തയുടെ മസ്തിഷ്‌കം എന്നും ലീഗിനൊപ്പമാണ് നിന്നത്. തലയിരിക്കുമ്പോൾ വാലാടുന്നത് ശരിയല്ല. എല്ലാ മതസംഘടനകളുമായും നല്ല ബന്ധമാണ്. സമസ്ത നേതാക്കളെ നേരിൽ കാണുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. അവരാരും പരാതി ഉന്നയിച്ചിട്ടില്ല. മറ്റാരെങ്കിലും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.

ഖുദ്‌സിന്റെ മോചനം ലോക മുസ്‌ലിംകളുടെ ആവശ്യമാണ്. ക്രിസ്ത്യാനികളടക്കം ഖുദ്‌സിനെ ബഹുമാനിക്കുന്നവരാണ്. അതിന് രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. ഹമാസിനെക്കാൾ വലിയ തീവ്രവാദമാണ് ഇസ്രായേൽ നടത്തുന്നത്. ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും ഇടപെട്ടുകൊണ്ടുള്ള രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്നും തങ്ങൾ പറഞ്ഞു.

TAGS :

Next Story