ഓഫര്‍ തട്ടിപ്പ്; തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ
അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ് ലാലി വിന്‍സെന്‍റാണ്

കൊച്ചി: ഓഫർ തട്ടിപ്പില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാന്‍ കെ.എന്‍ ആനന്ദ കുമാർ. അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ് ലാലി വിന്‍സെന്‍റാണ്. എൻജിഒ കോൺഫെഡറേഷനിൽ നിന്ന് നേരത്തെ തന്നെ രാജിവെച്ചതാണ്. അനന്തുകൃഷ്ണൻ നടത്തുന്നത് തട്ടിപ്പാണെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും ആനന്ദ കുമാർ മീഡിയവണിനോട് വ്യക്തമാക്കി.
അതേസമയം ഓഫര്‍ തട്ടിപ്പില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍റെ പങ്ക് എന്തെന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നു. എറണാകുളത്തെ പരിപാടികളില്‍ മുഖമായത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ രാധാകൃഷ്ണനായിരുന്നു. സൈന്‍ എന്ന സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു പരിപാടികള്‍ നടന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയാണെന്ന പ്രചാരണവും ഉണ്ടായി.
Next Story
Adjust Story Font
16