'സ്ഥിതി അനുകൂലം'; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിലാണ് സജി ചെറിയാന്‍ രാജി വെച്ചത്
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്കെത്തിക്കാനൊരുങ്ങി സി.പി.എം. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്കെത്തിയത്. പൊലീസ് റിപ്പോര്‍ട്ട് സജി ചെറിയാന് അനുകുലമായതും കോടതികളില്‍ കേസുകളൊന്നും തന്നെ നിലവിലില്ലാതിരിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സി.പി.എം എത്തിയത്.
ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്നത് ശ്രദ്ധേയമാണ്. അടുത്ത മാസം 23 ന് നിയമസഭാ സമ്മേളനം ചേരാന്‍ ധാരണയായിട്ടുണ്ട്. അതിന് മുന്നോടിയായി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഗവര്‍ണറുടെ സൌകര്യം നോക്കി തിയ്യതി നിശ്ചയിക്കും. അദ്ദേഹം നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്കാരിക വകുപ്പുകള്‍ തന്നെ നല്‍കാനാണ് ധാരണ.
Adjust Story Font
16