Quantcast

സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പൊലീസിനെ ഉപയോഗിച്ച് കള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.

MediaOne Logo

Web Desk

  • Published:

    4 Jan 2023 12:40 AM GMT

സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
X

തിരുവനന്തപുരം: ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെയാകും സജി ചെറിയാന് നൽകുക.

സജിയെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാൻ സി.പി.എം തീരുമാനിച്ചെങ്കിലും ഗവർണർ ഉടക്കിട്ടതോടെ മൂന്ന് ദിവസത്തെ അനിശ്ചിതത്വമുണ്ടായിരിന്നു. ഒടുവിൽ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അനുനയിപ്പിച്ചാണ് സത്യപ്രതിഞ്ജയ്ക്ക് അനുമതി നേടിയെടുത്തത്. വൈകീട്ട് നാലിന് രാജ്ഭവനിലെ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

അതേസമയം സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പൊലീസിനെ ഉപയോഗിച്ച് കള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഭരണഘടനാ വിരുദ്ധ പ്രസംഗം അതേപോലെ നിലനിൽക്കുന്നതുകൊണ്ട് ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. സത്യപ്രതിജ്ഞ്ക്ക് ശേഷം ഗവർണർ ഒരുക്കുന്ന ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. അതിനുശേഷം മന്ത്രിയുടെ ഔദ്യോഗിക കാറിൽ സെക്രട്ടറിയേറ്റിൽ എത്തി സജി ചെറിയാൻ ചുമതല ഏറ്റെടുക്കും. നേരത്തെ മന്ത്രി ആയിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകൾ തന്നെയായിരിക്കും സജി ചെറിയാന് നൽകുക. സജിയുടെ വകുപ്പുകൾ നിശ്ചയിച്ച് മുഖ്യമന്ത്രി അറിയിക്കുന്നതിന് പിന്നാലെ ഗവർണർ വിജ്ഞാപനം പുറത്തിറക്കും. ഗവർണറുമായുള്ള തർക്കം രൂക്ഷമായതിന് ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തുന്നത്.

TAGS :

Next Story