ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാൻ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്
കേസ് അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം
സജി ചെറിയാനെതിരെയുള്ള ഭരണപക്ഷ അധിക്ഷേപ പ്രസംഗ കേസ് കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ക്രിമനൽ കേസ് നിലനിൽക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ അഡ്വ.ബൈജു നോയലിന് പൊലീസ് നോട്ടീസ് നൽകി.
എന്നാൽ കേസ് അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഗവൺമെന്റ് പ്ലീഡർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ജിപിയുടെ നിർദേശപ്രകാരമാവും തുടർ നടപടികൾ സ്വീകരിക്കുകയെന്നും തിരുവല്ല ഡിവൈഎസ്പി ആർ രാജപ്പൻ പറഞ്ഞു.
കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. തുടര്‍ന്ന് കീഴ് വായ്പ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നാല് മാസം അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിലപാട്. ഒപ്പം ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശവും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെയാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം. ഇതിന് മുന്നോടിയായാണ് പരാതിക്കാരന് പോലീസ് നോട്ടീസ് നല്‍കിയത്.
ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ അടങ്ങിയ റിപോര്‍ട്ട് സര്‍ക്കാര്‍ പ്ലീഡര്‍ക്ക് അന്വേഷണ സംഘം കൈമാറി. കേസിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജിവെച്ചെങ്കിലും പകരം മന്ത്രിയെ നിശ്ചയിക്കേണ്ടതില്ലെന്നും സര്‍ക്കാരും സിപിഎമ്മും തീരുമാനം എടുക്കുകയായിരുന്നു. സജി ചെറിയാന് അനുകൂലമായ റിപോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്താല്‍ സജി ചെറിയാന് മന്ത്രി സ്ഥാനത്തേക്ക് തിരികെ വരാന്‍ വഴിയൊരുങ്ങും.
Adjust Story Font
16