Quantcast

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ: ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും

ഇന്ന് രാജ്ഭവനിൽ തിരിച്ചെത്തുന്ന ഗവർണർ നിയമോപദേശം പരിശോധിച്ച് തീരുമാനം എടുക്കും

MediaOne Logo

Web Desk

  • Updated:

    2023-01-02 01:18:13.0

Published:

2 Jan 2023 12:53 AM GMT

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ: ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും
X

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്ന് രാജ്ഭവനില്‍ തിരിച്ചെത്തുന്ന ഗവര്‍ണര്‍ നിയമോപദേശം പരിശോധിച്ച് തീരുമാനം എടുക്കും. ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കും.

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം നിരാകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന നിയമോപദേശം രാജ്ഭവന് ലഭിച്ചിട്ടുണ്ട്. വേണമെങ്കില്‍ വ്യക്തത വരുത്താന്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം തേടാം. അതിലേക്ക് ഗവര്‍ണര്‍ കടക്കുമോ അതോ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് അവസരമൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമാവും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.

ഭരണഘടനയെ നിന്ദിച്ചു പ്രസംഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയാല്‍ സര്‍ക്കാര്‍ വേഗത്തില്‍ തന്നെ മറുപടി നല്‍കും. സജി ചെറിയാനെതിരായ ഹരജി ഹൈക്കോടതി തള്ളിയതും കേസിലെ പൊലീസ് റിപ്പോര്‍ട്ടും ചൂണ്ടിക്കാണിച്ചാവും സര്‍ക്കാരിന്റെ വിശദീകരണം.

ഗവര്‍ണര്‍ ജനുവരി ആറിന് സംസ്ഥാനത്ത് നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനാല്‍ അതിന് മുമ്പ് സത്യപ്രതിജ്ഞ വേണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യം. അതിനാലാണ് ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്ക് അവസരമൊരുക്കണമെന്ന് സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചത്. ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.



TAGS :

Next Story