Quantcast

ശമ്പളവിതരണം: കെഎസ്ആർടിസിക്ക് 50 കോടി അനുവദിച്ച് സർക്കാർ

ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്യാനാണ് ശ്രമം

MediaOne Logo

Web Desk

  • Published:

    9 Dec 2022 12:42 PM GMT

ശമ്പളവിതരണം: കെഎസ്ആർടിസിക്ക് 50 കോടി അനുവദിച്ച് സർക്കാർ
X

തിരുവനന്തപുരം: നവംബർ മാസത്തെ ശമ്പളവിതരണത്തിനായി കെഎസ്ആർടിസിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു. ബാക്കി തുക ബാങ്ക് ഓവർഡ്രാഫ്റ്റ് എടുക്കും. ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്യാനാണ് ശ്രമം.

നവംബറിലെ ശമ്പളം നൽകാൻ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നേരത്തെ തന്നെ ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഈ ഫയൽ ധനമന്ത്രി ഇന്നാണ് ഒപ്പിട്ട നൽകിയത്. ഇതിനിടെ, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി എല്ലാ മാസവും സര്‍ക്കാര്‍ നല്‍കിയിരുന്ന സഹായം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആര്‍ടിസിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തത് മീഡിയവണ്‍ വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ 50 കോടി രൂപ അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

ശമ്പള വിതരണത്തിന് എല്ലാ മാസവും 30 മുതല്‍ 50 കോടി വരെ സര്‍ക്കാര്‍ നല്‍കണം. ഇത് തുടരാനാകില്ലെന്ന കടുത്ത നിലപാടിലാണ് ധനവകുപ്പ്. സര്‍ക്കാര്‍ സഹായം നിലച്ചാല്‍ 25,000 വരുന്ന ജീവനക്കാരുടെ ശമ്പളം തുലാസിലാകും. കെഎസ്ആര്‍ടിസിക്ക് സ്വന്തം കാലില്‍ നില്‍ക്കാനായി വലിയൊരു തുക ഒറ്റത്തവണ നല്‍കാമെന്നതാണ് ധനവകുപ്പിന്റെ നിര്‍ദേശം. പ്രതിവര്‍ഷം 1000 കോടിയാണ് കെഎസ്ആര്‍ടിസിക്കായി ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തുന്നത്. അടുത്ത സാന്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി 1500 കോടി രൂപ വകയിരുത്താമെന്ന ഫോര്‍മുലയാണ് ധനവകുപ്പ് മുന്നോട്ട് വച്ചത്.

TAGS :

Next Story