ശമ്പള പരിഷ്‌കരണം വൈകുന്നു; കെ.എസ്.ആർ.ടി.സിയിൽ അനിശ്ചിതകാല സമരം
ശമ്പള പരിഷ്ക്കരണം വൈകുന്നതിനെതിരെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് (ഐ.എൻ.ടി.യു.സി ) അനിശ്ചിത കാല പണിമുടക്കിലേക്ക്. ശമ്പളം വൈകുന്നതിനെതിരെ ഈ മാസം 15 മുതൽ ചീഫ് ഓഫീസിന് മുന്നിലാണ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുക.
അതേസമയം, കഴിഞ്ഞ ആഴ്ച നടന്ന രണ്ട് ദിവസത്തെ തൊഴിലാളി പണിമുടക്കിൽ കെഎസ്ആർടിസിക്ക് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ കൂടുതൽ ടിക്കറ്റ് വരുമാനം ലഭിക്കുന്ന ദിവസങ്ങളായിരുന്നു വെള്ളി, ശനി. എന്നാൽ ജീവനക്കാർ പണിമുടക്കിയതിനാൽ വെള്ളിയാഴ്ച ഒരു ബസും ഓടിയില്ല.
ദിവസവും ശരാശരി 3,300 ബസുകളാണ് ഇപ്പോൾ കെഎസ്ആർടിസി ഓടിച്ചിരുന്നത്. രണ്ട് ദിവസത്തെ പണി മുടക്കിനെ തുടർന്ന് 9 കോടി, 40 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ 2 കോടി 80 ലക്ഷം രൂപയും, ഡീസൽ ചെലവായി രണ്ട് കോടി 50ലക്ഷം രൂപയും ദിവസവും വേണ്ടി വരും. സമരത്തിന് ഡയസ്‌നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ദിവസം ജോലിയ്ക്ക് എത്താത്ത ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ല. അതിനാൽ പണിമുടക്കിനെ തുടർന്ന് അധിക ബാധ്യത ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
Adjust Story Font
16