Quantcast

സമസ്ത-സി.ഐ.സി തർക്കം: പ്രശ്‌നപരിഹാരമായെന്ന് സാദിഖലി തങ്ങൾ

സമസ്ത നിർദേശങ്ങൾ സി.ഐ.സി സെനറ്റ് യോഗത്തിൽ അംഗീകരിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-06-06 09:32:12.0

Published:

6 Jun 2023 9:21 AM GMT

Sadiqali thangal about kalamassery blast
X

സാദിഖ്അലി തങ്ങൾ 

മലപ്പുറം: സമസ്ത-സി.ഐ.സി പ്രശ്‌നം പരിഹരിച്ചെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്ത നിർദേശങ്ങൾ സി.ഐ.സി സെനറ്റ് യോഗത്തിൽ അംഗീകരിച്ചു. സി.ഐ.സി സെനറ്റ് നിർദേശങ്ങൾ സമസ്ത മുശാവറയിലും അവതരിപ്പിക്കും.

മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സെനറ്റ് യോഗത്തിൽ സംബന്ധിച്ചു.

സമസ്ത-സി.ഐ.സി തർക്കം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമസ്ത-ലീഗ് തർക്കം എന്ന തലത്തിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ സമവായത്തിനായി ഇടപെട്ടത്. രണ്ട് ദിവസം സമസ്ത-ലീഗ് നേതാക്കൾ ചർച്ച ചെയ്ത് തയ്യാറാക്കിയ സമവായ ഫോർമുലയാണ് സി.ഐ.സി സെനറ്റ് യോഗത്തിൽ അവതരിപ്പിച്ചത്.

Read Also'നല്ലൊരു സായാഹ്നം,എല്ലാം നൻമയിലേക്കാവട്ടെ'; ഫോട്ടോ പങ്കുവെച്ച് സാദിഖലി തങ്ങൾ

Read Alsoസി.ഐ.സി വിഷയം: നേതാക്കൾ യോഗം ചേർന്നു; ചൊവ്വാഴ്ചക്ക് ശേഷം തീരുമാനം

Read Alsoസമസ്ത - സി.ഐ.സി പ്രശ്‌നം ഞങ്ങളുടെ വിഷയമല്ല, വാഗ്ദാനം ചെയ്ത കോഴ്‌സ് പഠിക്കാൻ അവസരം വേണം: വഫിയ്യ വിദ്യാർഥികൾ

TAGS :

Next Story