'സമസ്തയും മുസ്ലിം ലീഗും ഉറ്റ ബന്ധുക്കൾ'; പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിച്ചെന്ന് മുനവ്വറലി തങ്ങൾ
രാഷ്ട്രീയമാകുമ്പോൾ അസ്വാരസ്യങ്ങൾ പലതുമുണ്ടാകും. അതൊക്കെ നൈമിഷികമാണെന്നും മുനവറലി തങ്ങൾ പറഞ്ഞു.
ദുബൈ: സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ചെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. സമസ്തയും ലീഗും ഉറ്റ ബന്ധുക്കളാണെന്നും ഒരു വിഭാഗീയതയും ഉണ്ടാവില്ലന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ സി.എച്ച് ഫൗണ്ടേഷന്റെ അവാർഡ് വിതരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പരാമർശം.
രാഷ്ട്രീയമാകുമ്പോൾ അസ്വാരസ്യങ്ങൾ പലതുമുണ്ടാകും. അതൊക്കെ നൈമിഷികമാണ്. തെറ്റിദ്ധാരണകളുണ്ടെങ്കിൽ അതൊക്കെ നികത്തിക്കൊണ്ട് മുന്നോട്ടുപോകുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
Next Story
Adjust Story Font
16