Quantcast

ജെൻഡർ ന്യൂട്രാലിറ്റി: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കൾ

വഖഫ് ബോർഡ് നിയമനത്തിന് പുതിയ സംവിധാനം ഉണ്ടാക്കുമ്പോൾ സമസ്തക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടെന്നും സമസ്ത നേതാക്കള്‍

MediaOne Logo

Web Desk

  • Updated:

    2022-08-30 07:59:48.0

Published:

30 Aug 2022 7:56 AM GMT

ജെൻഡർ ന്യൂട്രാലിറ്റി: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കൾ
X

തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കള്‍. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പ് നൽകി. ജെൻഡർ ന്യൂട്രാലിറ്റി മൂല്യത്തകർച്ചയുണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വഖഫ് ബോർഡ് നിയമനത്തിന് പുതിയ സംവിധാനം ഉണ്ടാക്കുമ്പോൾ സമസ്തയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സമസ്ത നേതാക്കൾ പറഞ്ഞു.

വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂനിഫോം അടിച്ചേൽപിക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഭക്ഷണം, വസ്ത്രം, വിശ്വാസം എന്നിവയിൽ തീരുമാനം അടിച്ചേൽപ്പിക്കില്ലെന്നും യൂനിഫോം ഏതുവേണമെന്ന് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കെ.കെ ശൈലജ ടീച്ചറുടെ സബ്മിഷനു മറുപടിയായായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയതിൽ സന്തോഷമെന്നായിരുന്നു സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ അന്ന് പ്രതികരിച്ചിരുന്നത്.

More to Watch


TAGS :

Next Story