Quantcast

സമസ്തയെ നയം പഠിപ്പിക്കാൻ ആരും വരേണ്ട; സമസ്തക്ക് സ്വന്തം നയമുണ്ട്: ജിഫ്രി തങ്ങൾ

സമസ്തയുടെ നൂറാം വാർഷിക സമ്മേളനം നടത്താൻ പറ്റിയ സ്ഥലം കേരളത്തിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Jun 2024 9:10 AM GMT

Samastha has its own policy says Jifri Thangal
X

വയനാട്: സമസ്തയുടെ നയത്തിൽ ഒരു മാറ്റവുമുണ്ടാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തക്ക് സ്വന്തം നയമുണ്ട്. അത് പാരമ്പര്യമായി പിന്തുടർന്നുവരുന്നതാണ്. അത് മാറ്റാനോ പുതിയ നയം പഠിപ്പിക്കാനോ ആരും വരേണ്ടെന്നും തങ്ങൾ പറഞ്ഞു. വയനാട് ജില്ലാ സദർ മുഅല്ലിം സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത മഹാൻമാർ സ്ഥാപിച്ച പ്രസ്ഥാനമാണ്. അതിന് പോറലേൽപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കില്ല. പരലോകത്തേക്കുള്ള പാലമാണ് സമസ്ത. ഭൗതികമായ ലക്ഷ്യങ്ങൾ സമസ്തക്കില്ല. സമസ്തയുടെ നൂറാം വാർഷികം ചരിത്രസംഭവമാക്കണം. കേരളത്തിൽ സമസ്തക്ക് സമ്മേളനം നടത്താൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. ഇപ്പോഴും അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സുപ്രഭാതം പത്രം എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു. സുപ്രഭാതം പത്രത്തിന് നയംമാറ്റം വന്നതായി സമസ്ത മുശാവറാംഗവും ചെമ്മാട് ദാറുൽ ഹുദാ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ആരോപിച്ചിരുന്നു. ഗൾഫ് സുപ്രഭാതത്തിന്റെ ഉദ്ഘാടനത്തിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. സമസ്ത സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും അത് സമസ്തയുടെ പാരമ്പര്യ നയത്തിന് എതിരാണെന്നും വിമർശനമുയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

TAGS :

Next Story