മത സൗഹാർദം വാക്കിൽ ഒതുങ്ങരുത്: ജിഫ്രി മുത്തുക്കോയ തങ്ങള്‍
ജിഹാദ് വിമർശനവും യാഥാർത്ഥ്യവും എന്ന പേരിലുള്ള സമസ്ത ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
മത സൗഹാര്‍ദം വാക്കിൽ ഒതുങ്ങരുതെന്ന് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ലഹരി നൽകിയും, തെറ്റായ നിലക്കുള്ള സ്‌നേഹ പ്രകടനങ്ങളിലൂടെയും, നിര്‍ബന്ധിച്ചും ആരെയും വിശ്വാസികളാക്കുന്ന പ്രവണത ഇസ്ലാമിലില്ല. മതനേതാക്കള്‍ വെറുപ്പുപരത്തുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഹാദ് വിമർശനവും യാഥാർത്ഥ്യവും എന്ന പേരിലുള്ള ത്രൈ മാസ ക്യാമ്പയിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പരാമര്‍ശം.
അതേസമയം, ഇസ്ലാമും ക്രൈസ്തവതയും വര്‍ഷങ്ങളുടെ ബന്ധമുള്ള മതങ്ങളാണ്. മതങ്ങൾ വിഭാഗീയതക്കല്ല പരസ്പര ഐക്യത്തിനാണ് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ ചടങ്ങില്‍ ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാർ തുടങ്ങിയവരും സംസാരിച്ചു.
Adjust Story Font
16