Quantcast

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള നീക്കം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനെന്ന് സമസ്ത

MediaOne Logo

Web Desk

  • Published:

    16 Nov 2021 7:01 AM GMT

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള നീക്കം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനെന്ന് സമസ്ത
X

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട തീരുമാനം സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് എസ്.വൈ.എസ് പ്രതിഷേധം. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള നീക്കം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനാണെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നരേന്ദ്ര മോദിയുടെ കേന്ദ്രനയം തന്നെയാണ് കേരളത്തിലും സർക്കാർ നടത്തുന്നത്. മുസ്ലീം സമുദായത്തിലെ ചില സംഘടനകൾക്ക് ചില ആനുകൂല്യം നൽകി അവരെ കൂടെ നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടുന്നത് വഖഫ് ബോർഡ് അധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡിന്റെ അധികാരം എടുത്തു കളഞ്ഞു.എന്തിനു ചെയ്തെന്നു വിശദീകരിക്കാൻ സർക്കാരിനാകുന്നില്ല.


Samastha says move to leave Waqf board appointment to PSC will create division in the society

TAGS :

Next Story