സഞ്ജീവ് ഭട്ടിനും കുടുംബത്തിനും വേണ്ടി ഈ പുണ്യമാസത്തിൽ പ്രാർഥിക്കാം, ശബ്ദമുയര്‍ത്താം-സമസ്ത യുവനേതാവ് സത്താര്‍ പന്തല്ലൂര്‍
''ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞതാണ് ഈ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ്. നീതിമാനായ ഒരു മനുഷ്യൻ നിരന്തരം തടവറയിലായിപ്പോകുമ്പോൾ നമുക്ക് പ്രാർഥിക്കാനുള്ള ബാധ്യതയെങ്കിലും നിർവഹിക്കാനാകണം''
കോഴിക്കോട്: തടവറയിൽ കഴിയുന്ന മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിനും കുടുംബത്തിനും വേണ്ടി റമദാനിൽ പ്രാർഥനയ്ക്ക് ആഹ്വാനവുമായി സമസ്ത യുവനേതാവ്. ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതികൾക്കൊടുവിൽ സഞ്ജീവ് ഭട്ട് വീണ്ടുമൊരു കേസിൽ കൂടി ശിക്ഷിക്കപ്പെട്ടിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞതാണ് അദ്ദേഹം ചെയ്ത തെറ്റെന്നും അദ്ദേഹം പറഞ്ഞു.
''മറ്റൊരു കേസിൽ ജീവപര്യന്തം അനുഭവിക്കുമ്പോഴാണ് ഇപ്പോഴത്തെ വിധി. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞതാണ് ഈ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ്. അതിന് അദ്ദേഹം വലിയ വില നൽകുകയാണ്.
നീതിമാനായ ഒരു മനുഷ്യൻ നിരന്തരം തടവറയിലായിപ്പോകുമ്പോൾ നമുക്ക് പ്രാർഥിക്കാനുള്ള ബാധ്യതയെങ്കിലും നിർവഹിക്കാനാകണം. സഞ്ജീവ് ഭട്ടിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി ഈ പുണ്യമാസത്തിൽ നമുക്ക് പ്രാർഥിക്കാം. ശബ്ദമുയർത്താം.''-സത്താർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കേസിൽ അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ സഞ്ജീവ് ഭട്ടിന് ഗുജറാത്ത് കോടതി 20 വർഷം തടവ് വിധിച്ചത്. ഗുജറാത്തിലെ ബനസ്‌കന്ദയിലെ പ്രത്യേക എൻ.ഡി.പി.എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നിലവിൽ 1990ലെ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഭട്ട്. 1996ൽ സഞ്ജീവ് ഭട്ട് ബനസ്‌കന്ദ എസ്.പിയായിരുന്നപ്പോഴുണ്ടായ സംഭവത്തിലാണു നടപടി. രാജസ്ഥാനിലെ അഭിഭാഷകനായ സുമേർസിങ് രാജ്പുരോഹിതിനെ മയക്കുമരുന്നു കേസിൽപ്പെടുത്തിയെന്നാണ് കേസ്.
സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
''മനുഷ്യരെ കൂട്ടത്തോടെ വെട്ടിക്കീറിയും കത്തിച്ചും കൊന്ന ഗുൽബർഗ സൊസൈറ്റിയിൽനിന്ന് തിരിച്ചുനടക്കുമ്പോൾ എന്റെ ബൂട്ടിനടിയിൽ വെന്തമാംസവും ചോരയും ഒട്ടിച്ചേർന്നു കട്ടപിടിച്ചു നിൽപ്പുണ്ടായിരുന്നു..'
-സഞ്ജീവ് ഭട്ട്
ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതികൾക്കൊടുവിൽ സഞ്ജീവ് ഭട്ട് വീണ്ടുമൊരു കേസിൽ കൂടി ശിക്ഷിക്കപ്പെട്ടിരിക്കുന്നു. 28 വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കിയാണ് വീണ്ടും 20 വർഷം ഈ മനുഷ്യന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
മറ്റൊരു കേസിൽ ജീവപര്യന്തം അനുഭവിക്കുമ്പോഴാണ് ഇപ്പോഴത്തെ വിധി. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞതാണ് ഈ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ്. അതിന് അദ്ദേഹം വലിയ വില നൽകുകയാണ്.
നീതിമാനായ ഒരു മനുഷ്യൻ നിരന്തരം തടവറയിലായിപ്പോകുമ്പോൾ നമുക്ക് പ്രാർഥിക്കാനുള്ള ബാധ്യതയെങ്കിലും നിർവഹിക്കാനാകണം. സഞ്ജീവ് ഭട്ടിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി ഈ പുണ്യമാസത്തിൽ നമുക്ക് പ്രാർഥിക്കാം. ശബ്ദമുയർത്താം.
Summary: 'Let's pray and raise our voice in this holy month for Sanjeev Bhatt and his family'; Calls Samastha youth leader Sathar Panthaloor
Adjust Story Font
16