മലപ്പുറത്തിന്റെ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേത്: സന്ദീപ് വാര്യർ
‘എന്നെക്കൊല്ലാൻ സിപിഎമ്മും ബിജെപിയും ഒരുമിച്ച് ഇന്നോവ അയക്കും’
മലപ്പുറം: മലപ്പുറവുമായിട്ടുള്ളത് പൊക്കിൾകൊടി ബന്ധമാണെന്നും മലപ്പുറത്തിെൻറ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേതാണെന്നും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. ഞായറാഴ്ച രാവിലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.
‘ഞാൻ ജനിച്ചുവീണത് പെരിന്തൽമണ്ണയിലെ സർക്കാർ ആശുപത്രിയിലാണ്. പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തുമായിട്ടാണ് എൻറെ ജീവിതം. വിദ്യാഭ്യാസവും ഇവിടെയായിരുന്നു.
മലപ്പുറത്തിെൻറ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേതും മാനവസൗഹാർദത്തിേൻറതുമാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ ഏറ്റവും പ്രധാനപ്പെട്ട കാരണം പാണക്കാട്ടെ കുടുംബത്തിെൻറ പ്രയത്നമാണ്. കേരളത്തിനും രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയായിട്ടുള്ള മതസൗഹാർദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാൻ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെയും രാജ്യത്തെയും എല്ലാവരും അംഗീകരിച്ച കാര്യമാണത്.
അങ്ങാടിപ്പുറത്ത് തളി ക്ഷേത്രത്തിെൻറ വാതിൽ കത്തിനശിച്ചപ്പോൾ അവിടേക്ക് ആദ്യം ഓടിയെത്തുന്നത് പാണക്കാട് ശിഹാഹബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ കണ്ടുനിന്നിട്ടുണ്ട്.
കോൺഗ്രസിൽ അംഗത്വമെടുത്ത് അടുത്തദിവസം തന്നെ ഈ തറവാട്ടിലേക്ക് കയറിവരാൻ സാധിക്കുേമ്പാൾ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്. കഴിഞ്ഞകാലങ്ങളിൽ ബിജെപിയുടെ ഭാഗമായി നിന്നിരുന്ന സമയത്ത് പല കാര്യങ്ങളും ഞാൻ പറഞ്ഞിരുന്നു. അതിൽ പലർക്കും ഹൃദയവേദനയുണ്ടായിട്ടുണ്ടാകും. പാണക്കാട്ടെ തങ്ങളുടെ അനുഗ്രഹം തേടിയുള്ള ഈ വരവ് അവർക്ക് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റിദ്ധാരണകൾ മാറ്റാനും ഇത് സഹായകരമാകും.
ഇനിയുള്ള പ്രയാണത്തിൽ പാണക്കാട് കുടുംബത്തിെൻറയും അനുഗ്രഹം ആവശ്യമുണ്ട്. മുസ്ലിം ലീഗ് പ്രവർത്തകരുടെ സ്നേഹം നേരത്തേതന്നെ അനുഭവിച്ചയാളാണ്. ആ സ്നേഹവും ഊഷ്മളതയുമാണ് ഇവിടെ കണ്ടത്. ഇത് വലിയ ആശ്വാസമാണ്’ -സന്ദീപ് വാര്യർ പറഞ്ഞു.
‘രാഷ്ട്രീയം വ്യക്തികളുടെ ചോയ്സാണ്. വസ്ത്രം, ഭക്ഷണം എന്നിവ പോലെ ഏതു രാഷ്ട്രീയം സ്വീകരിക്കണമെന്നത് വ്യക്തികളുടെ ചോയ്സാണ്. എനിക്ക് കിട്ടിയത് വലിയ കസേരയാണ്. കൊടപ്പനക്കലിൽ വന്ന് തങ്ങളുടെ കൂടെ ഇരിക്കാൻ സാധിച്ചു.
എന്നെക്കൊല്ലാൻ സിപിഎമ്മും ബിജെപിയും ഒരുമിച്ച് ഇന്നോവ അയക്കുമോ എന്നാണ് ഭയക്കുന്നത്. അതിലെ ഡ്രൈവർ മന്ത്രി എം.ബി രാജേഷും ക്വട്ടേഷൻ നൽകുന്നത് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ. സുന്ദ്രേനുമാകും. സയാമീസ് ഇരട്ടകളെപ്പോലെയാണ് സിപിഎമ്മും ബിജെപിയും തനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്’ -സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Adjust Story Font
16