സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി
കോട്ടയത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കോട്ടയം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി. കോട്ടയത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടി നേതൃത്വമറിയാതെ ഫണ്ട് പിരിവ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്നാണ് വിവരം. തീരുമാനം സംഘടനയുടെ ആഭ്യന്തര കാര്യമാണെന്നും അത് മാധ്യമങ്ങളുമായി സംസാരിക്കേണ്ടതില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ അഴിമതിക്കും ധൂർത്തിനുമെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള പരിപാടികൾ ആവിഷ്‌കരിക്കും. ക്രൈസ്തവ മത മേലധ്യക്ഷൻമാരുമായി ബിജെപി ദേശീയ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണ്. മുസ്‌ലിം നേതാക്കളുമായും ചർച്ച നടത്തും. തീവ്രവാദത്തെ എതിർക്കുന്ന, മോദിയുടെ വികസന നയങ്ങളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ആളുകൾ മുസ് ലിം സമുദായത്തിലുണ്ട്. അവരുമായും ചർച്ചകൾ തുടങ്ങിവെക്കുന്നത് സംബന്ധിച്ച് കോർ കമ്മിറ്റി യോഗത്തിൽ ചർച്ച നടന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Adjust Story Font
16