ഹലാൽ വിവാദത്തിൽ പാർട്ടിക്കൊപ്പം; പോസ്റ്റ് മുക്കി സന്ദീപ് വാര്യർ
ഹോട്ടൽ ഏത് മതക്കാരുടെ ഉടമസ്ഥതയിൽ ആയാലും അതിനെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടാവുമെന്നും ഹോട്ടൽ നഷ്ടത്തിലാവുമ്പോൾ അതൊരുവിഭാഗത്തെ മാത്രമല്ല ബാധിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സംഘപരിവാർ അനുകൂലികളിൽ നിന്ന് വ്യാപക വിമർശനം വന്നതോടെയാണ് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചത്.
ഹലാൽ വിവാദത്തിൽ കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് ബിജെപി നേതാവ് സന്ദീപ് വാര്യർ മുക്കി. പാരഗൺ ഹോട്ടലിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് താൻ പോസ്റ്റിട്ടതെന്നും അതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ പറഞ്ഞ സ്ഥിതിക്ക് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായ താൻ പഴയ പോസ്റ്റ് പിൻവലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹലാൽ ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞതിന് പിന്നാലെ അതിനെ തള്ളുന്ന തരത്തിൽ സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണം സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതിനൊപ്പം സാമ്പത്തിക അടിത്തറയും തകർക്കുമെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നു.
ഹോട്ടൽ ഏത് മതക്കാരുടെ ഉടമസ്ഥതയിൽ ആയാലും അതിനെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടാവുമെന്നും ഹോട്ടൽ നഷ്ടത്തിലാവുമ്പോൾ അതൊരുവിഭാഗത്തെ മാത്രമല്ല ബാധിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സംഘപരിവാർ അനുകൂലികളിൽ നിന്ന് വ്യാപക വിമർശനം വന്നതോടെയാണ് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിൻ്റെ ഉടമസ്ഥൻ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത് . ( ലിങ്ക് താഴെ )
എന്നാൽ എൻ്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് .
പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പറഞ്ഞ സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു
Adjust Story Font
16