Quantcast

സഞ്ജയ് കൗള്‍ പുതിയ തെരഞ്ഞെടുപ്പ് ഓഫീസര്‍; സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചു പണി

എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർക്കും മാറ്റം

MediaOne Logo

Web Desk

  • Updated:

    2021-07-07 17:22:22.0

Published:

7 July 2021 5:12 PM GMT

സഞ്ജയ് കൗള്‍ പുതിയ തെരഞ്ഞെടുപ്പ് ഓഫീസര്‍; സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചു പണി
X

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചു പണി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ സ്ഥാനത്ത് നിന്നും മാറ്റി. സഞ്ജയ് കൗളിനാണ് പുതിയ ചുമതല. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അധിക ചുമതല ഡോ. ആശാ തോമസ് ഐ.എ.എസിന്. 6 ജില്ലകളിലെ കലക്ടർമാക്കും മാറ്റം. എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം.

രാജൻ കോബ്രഗഢേ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിയായി തുടരും. ടിക്കറാം മീണയ്ക്ക് പ്ലാനിങ്ങ് ആന്‍റ് എക്കണോമിക് അഫേഴ്സ് വകുപ്പിൽ നിയമനം. ഡോ വേണു ഐ.എ.എസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റം. ഡോ വേണുവിന് ടൂറിസം വകുപ്പിന്‍റെ അധിക ചുമതലയും ലഭിച്ചു. ബിശ്വനാഥ് സിൻഹ നികുതി വകുപ്പിൽ നിന്നും മാറി ഇലക്ട്രോണിക് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലേക്കായി. ഷർമിള മേരി ജോസഫിനെ നികുതി വകുപ്പിലേക്ക് മാറ്റി.

TAGS :

Next Story