Quantcast

‘മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യം’; സുരേഷ് ഗോപിക്കെതിരെ സാറാ ജോസഫ്

‘മാധ്യമങ്ങൾ നിങ്ങൾക്ക് പിന്നാലെയുണ്ട് എന്നതിനർഥം ജനങ്ങൾ നിങ്ങൾക്ക് പിന്നാലെയുണ്ട് എന്നാണ്’

MediaOne Logo

Web Desk

  • Published:

    28 Aug 2024 5:26 AM GMT

suresh gopi and sarah joseph
X

കോഴിക്കോട്: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയെ വിമർ​ശിച്ച് എഴുത്തുകാരി സാറാ ജോസഫ്. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.

‘ജനപ്രതിനിധികൾ മാധ്യമ പ്രവർത്തകരെ തടയുന്നത് എന്തധികാരത്തിലാണ്? ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികൾക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങൾക്കുള്ളത്. ജനങ്ങൾക്കു വേണ്ടി സംസാരിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. അതിനാൽ അവർക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടിവരും. അതൊരു നിരന്തരപ്രവർത്തനമാണ്.

മാധ്യമങ്ങൾ നിങ്ങൾക്കു പിന്നാലെയുണ്ട് എന്നതിനർഥം ജനങ്ങൾ നിങ്ങൾക്ക് പിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികൾ കരുതിയിരിക്കണം. അതിനാൽ മാധ്യമങ്ങൾ സ്തുതി പാടണമെന്ന് വിശ്വസിച്ചാൽ നടക്കില്ല. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണ്. ജനപ്രതിനിധികൾക്ക് കൊമ്പും തേറ്റയുമല്ല,വാലാണ് വേണ്ടത്. അവർ ജനസേവകരെന്നാണ് ഭരണഘടന സങ്കൽപിച്ചിട്ടുള്ളത്’ -സാറാ ​ജോസഫ് ​ഫേസ്ബുക്കിൽ വ്യക്തമാക്കി.

ലൈംഗിക ആരോപണം നേരിടുന്ന നടനും എം.എൽ.എയുമായ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളോടുമുള്ള ചോദ്യത്തിന് പ്രകോപിതനായാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. തൃശൂരില്‍ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളെയാണ് അദ്ദേഹം കയ്യേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

TAGS :

Next Story