ചാള..ചാള..ചാളേയ്; ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ കയറാന്‍ എത്തിയവര്‍ക്കു മുന്നില്‍ മത്തിച്ചാകര
ചാകരയിൽ കരയിലേക്ക് മത്സ്യങ്ങൾ തിരമാലക്കൊപ്പം അടിച്ചു കയറുന്നത് തീരത്തെ സാധാരണ കാഴ്ചയാണ്
ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജിലെ ചാളച്ചാകര
തൃശൂര്‍: ചാവക്കാട് ബീച്ചിൽ കടലിലേക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൽ ‘ചാളകളുടെ തിരക്ക്. കടലിൽ തിരമാലകൾക്ക് മുകളിൽ കൂടി നടന്ന് കടൽകാഴ്ചകൾ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ഫ്ലോട്ടിങ് ബ്രിഡ്ജിൽ ചാള ചാകരയിൽ അടിഞ്ഞു കയറിയത്. ചാകരയിൽ കരയിലേക്ക് മത്സ്യങ്ങൾ തിരമാലക്കൊപ്പം അടിച്ചു കയറുന്നത് തീരത്തെ സാധാരണ കാഴ്ചയാണ്. എന്നാൽ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് കയറിയത് രസകരമായ കാഴ്ചയായിരുന്നു. തിരക്കില്ലാത്ത നേരത്താണ് മത്സ്യങ്ങൾ അടിഞ്ഞു കയറിയതെങ്കിലും കാഴ്ച രസമായതോടെ ആളുകൾ എത്തി തുടങ്ങി.
സഞ്ചിയിലും ബാഗിലും കവറിലുമൊക്കെയായി മത്സ്യങ്ങൾ ആളുകൾ വാരിയെടുക്കുകയും ചെയ്തു. കടൽ കാണാനും കഴിഞ്ഞയാഴ്ച സന്ദർശകർക്കായി തുറന്നു കൊടുത്ത തിരമാലകൾക്ക് മുകളിലൂടെ നടക്കാനുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാനും എത്തിയവർ ശുദ്ധമായ കടൽ മത്സ്യങ്ങളുമായാണ് മടങ്ങിയത്.
Adjust Story Font
16