പാലക്കാടിന്റെ ചങ്കിടിപ്പ് തേടി സരിൻ, സ്റ്റെതസ്കോപ്പിന് വോട്ടുപിടിക്കാൻ എൽഡിഎഫ്
ആര്‍ഡിഒ ഓഫീസില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് സരിന് 'സ്റ്റെതസ്‌കോപ്പ്' ചിഹ്നം അനുവദിച്ചത്.
പാലക്കാട്: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിന് ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ചു. ചിഹ്നം ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ എൽഡിഎഫ് ആരംഭിച്ചു. ബുധനാഴ്‌ച ആര്‍ഡിഒ ഓഫീസില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് സരിന് 'സ്റ്റെതസ്‌കോപ്പ്' ചിഹ്നം അനുവദിച്ചത്.
ഓട്ടോറിക്ഷ , സ്റ്റെതസ്കോപ്പ് , ടോർച്ചും ബാറ്ററിയും എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് സരിൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു സരിൻ മുൻഗണന നൽകിയത്. എന്നാൽ, സ്റ്റെതസ്കോപ്പാണ് ഔദ്യോഗിക ചിഹ്നമായി ലഭിച്ചത്.
അതേസമയം, സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ് രാവിലെ കോഴിക്കോട് പോയ സരിൻ സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു .ഉച്ചയോടെ മണ്ഡലത്തിൽ പ്രചാരണം പുനരാരംഭിച്ചു. പിരായിരിയിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. മണ്ഡലത്തിൽ യുഡിഎഫിന്റെ വാഹനപ്രചരണ ജാഥയും നടന്നു. ഫ്ലാറ്റ് വാങ്ങി എന്നത് ഉൾപ്പടെ തനിക്കെതിരായ ആരോപണങ്ങളിൽ രാഹുൽ മറുപടി പറഞ്ഞു
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവർ പങ്കെടുത്ത റിവ്യൂ മീറ്റിങ്ങും നടന്നു . തുടർന്ന് വൈകിട്ട് യുഡിഎഫ് പൊതുസമ്മേളനം സംഘടിപ്പിച്ചു. കെ.സി വേണുഗോപാൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
റസിഡൻ്റസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു എൻഡിഎയുടെ പ്രചാരണം. തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ പ്രചരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് സ്ഥാനാർത്ഥികൾ പ്രവേശിക്കും
Adjust Story Font
16