Quantcast

വന്യജീവി ശല്യം തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ

സംസ്ഥാനത്ത് കൂടുതൽ ആർ.ആർ.ടി തുടങ്ങാനുള്ള നിർദേശം ധനവകുപ്പിന് മുന്നിൽ വച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-06 11:12:43.0

Published:

6 Feb 2023 9:07 AM GMT

A. K. Saseendran
X

എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന്യജീവി ശല്യം തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേക്കുള്ള പദ്ധതി ആരംഭിച്ചെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് കൂടുതൽ ആർ.ആർ.ടി തുടങ്ങാനുള്ള നിർദേശം ധനവകുപ്പിന് മുന്നിൽ വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വന്യജീവി ആക്രമണം കൂടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമല്ലെന്ന് വനം മന്ത്രി തന്നെ നിയമസഭയിൽ തുറന്നു പറഞ്ഞത്. മൃഗങ്ങളുടെ ആക്രമണ സ്വഭാവം കൂടുന്നതിനുള്ള കാരണം പ്രത്യേകമായി പഠിച്ചിട്ടില്ല. സംസ്ഥാനത്ത് വന്യജീവി ആക്രമണം നേരിടുന്നതിന് ആവശ്യമായ ആർ.ആർ.ടികൾ നിലവിലില്ലെന്ന മീഡിയവൺ വാർത്തയും മന്ത്രി സ്ഥിരീകരിച്ചു.

വനമേഖലയിലെ ബഫർസോൺ നിർണയിക്കാൻ സാറ്റലൈറ്റ് സർവേ നടത്തിയത് സുപ്രീംകോടതി നിർദേശപ്രകാരമാണ്. അതുമാത്രം ഒരു രേഖയായി പരിഗണിക്കില്ലെന്നും മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി.

TAGS :

Next Story