Quantcast

തരൂരും കെ.വി തോമസും സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജന്‍

പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് തരൂരിന്‍റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നുവെന്നും എം.വി ജയരാജൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-04-04 05:39:16.0

Published:

4 April 2022 4:58 AM GMT

തരൂരും കെ.വി തോമസും സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജന്‍
X

കണ്ണൂര്‍: സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരും കെ.വി തോമസും അറിയിച്ചിട്ടില്ലെന്ന് എം.വി ജയരാജൻ. ഇരുവരും സെമിനാറിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് തരൂരിന്‍റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നുവെന്നും എം.വി ജയരാജൻ പറഞ്ഞു.

സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അനുമതി തേടിയിട്ടുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നു.എ.ഐ.സി.സി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. ഒൻപതാം തിയതി വരെ സമയമുണ്ടല്ലോയെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

സെമിനാറില്‍ പങ്കെടുക്കുന്നതിന് തരൂരിന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചിരുന്നു. തരൂർ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്താല്‍ തരൂരിനെതിരെ നടപടി എടുക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ കാര്യത്തിൽ എ.ഐ.സി.സി ആണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു തരൂരിന്‍റെ നിലപാട്.

സെമിനാറിൽ പങ്കെടുക്കുന്നതിന് അനുവാദം തേടി തരൂരും കെ.വി തോമസും ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് സമരം ശക്തമാക്കുന്നതിനിടെയാണ് പാർട്ടി കോൺഗ്രസിലെ സെമിനാറിൽ തരൂർ പങ്കെടുക്കുന്നതിൽ കോൺഗ്രസ് സംസ്ഥാന ഘടകം എതിർപ്പ് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ സി.പി.എം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്നതായിരുന്നു പാർട്ടി ആവശ്യപ്പെട്ടത്.



TAGS :

Next Story