Quantcast

സവർക്കറിനെയും ഗോൾവാക്കറിനെയും വായിക്കാതെ എങ്ങനെ അവരുടെ ആശയങ്ങളെ എതിർക്കും?- കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

ഞാൻ എന്റെ പുസ്തകങ്ങളിൽ പലവട്ടം സവർക്കറിന്റെയും ഗോൾവാൾക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതിയിട്ടുണ്ട്; അവയെ കൃത്യമായി നിഷേധിക്കുകയും വിമർശിക്കുകയും ചെയ്‌തിട്ടുണ്ട്‌.

MediaOne Logo

Web Desk

  • Published:

    12 Sep 2021 1:29 PM GMT

സവർക്കറിനെയും ഗോൾവാക്കറിനെയും വായിക്കാതെ എങ്ങനെ അവരുടെ ആശയങ്ങളെ എതിർക്കും?- കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ
X

ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാക്കറുടെയടക്കം ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സവർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിർക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.

കണ്ണൂർ യൂണിവേഴ്‌സിറ്റി നമ്മൾ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മൾ എതിർക്കുന്നവരുടെ പുസ്തകങ്ങളും നമ്മൾ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പുസ്തകങ്ങളിൽ പലപ്രാവശ്യം സവർക്കറിന്റെയും ഗോൾവാക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതുകയും അവയെ വിമർശിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ്; നമ്മൾ അതിനോട് യോജിച്ചാലും ഇല്ലെങ്കിലും, എന്ന എന്റെ നിലപാടിനോട് പല സുഹൃത്തുക്കളും വിയോജിക്കുന്നു എന്നത് മനസ്സിലാക്കുന്നു.

സവർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിർക്കാൻ കഴിയുക?

കണ്ണൂർ യൂണിവേഴ്സിറ്റി നമ്മൾ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മൾ എതിർക്കുന്നവരുടെ പുസ്തകങ്ങളും നമ്മൾ പഠിക്കണം.

ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണ്.

മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

ഞാൻ എന്റെ പുസ്തകങ്ങളിൽ പലവട്ടം സവർക്കറിന്റെയും ഗോൾവാൾക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതിയിട്ടുണ്ട്; അവയെ കൃത്യമായി നിഷേധിക്കുകയും വിമർശിക്കുകയും ചെയ്‌തിട്ടുണ്ട്‌.

TAGS :

Next Story