Quantcast

'ആലപ്പുഴ കലക്ടറാക്കിയത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത പുള്ളിയെ': രൂക്ഷപ്രതികരണവുമായി സത്താർ പന്തല്ലൂർ

'തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്കരണത്തിൻ്റെ ചുമതല നൽകിയാൽ മതിയായിരുന്നു. അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു'

MediaOne Logo

Web Desk

  • Updated:

    2022-07-24 08:21:46.0

Published:

24 July 2022 8:20 AM GMT

ആലപ്പുഴ കലക്ടറാക്കിയത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത പുള്ളിയെ: രൂക്ഷപ്രതികരണവുമായി സത്താർ പന്തല്ലൂർ
X

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷപ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത 'പുള്ളി' യെയാണ് ആലപ്പുഴ കലക്ടറാക്കി വീണ്ടും ഉന്നത സ്ഥാനം കൊടുത്തിരിക്കുന്നതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

'തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്കരണത്തിൻ്റെ ചുമതല നൽകിയാൽ മതിയായിരുന്നു. അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു'- അദ്ദേഹം എഴുതി. ശ്രീറാംവെങ്കിട്ടരാമന്‍ കറുത്ത നായയെ പിടച്ചുനില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ഫേസ്ബുക്ക്പോസ്റ്റില്‍ ഉപയോഗിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത 'പുള്ളി' യെയാണ് ആലപ്പുഴ കലക്ടറാക്കി വീണ്ടും ഉന്നത സ്ഥാനം കൊടുത്തിരിക്കുന്നത്. ചില വെള്ളാനകളെ തള്ളാൻ കഴിയാത്ത സാങ്കേതിക പ്രയാസം സർക്കാറിനുണ്ടാവാം. തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്കരണത്തിൻ്റെ ചുമതല നൽകിയാൽ മതിയായിരുന്നു. അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു'

TAGS :

Next Story